Sorry, you need to enable JavaScript to visit this website.

83 വ്യാജ ഹജ് സ്ഥാപനങ്ങൾക്ക് 415 മില്യൻ റിയാൽ പിഴ

മക്ക- വ്യാജ ഹജ് സർവീസ് നടത്തിയതിന് പിടിയിലായ 83 ഹജ് സ്ഥാപനങ്ങൾക്ക് 415 മില്യൻ റിയാൽ പിഴ ചുമത്തിയതായി ഹജ് സുരക്ഷ വിഭാഗം മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വെളിപ്പെടുത്തി. ഇവരെ കോടതിയിലോ പബ്ലിക് പ്രോസിക്യൂഷനിലോ ഹാജറാക്കും. തസ്‌രീഹില്ലാത്തവരെ ഹജിന് കൊണ്ടുവന്ന ഒമ്പത് വാഹനങ്ങളും പിടിയിലായതായി അദ്ദേഹം പറഞ്ഞു.
ഹജിന്റെ പേരിൽ വ്യക്തികൾക്ക് പണം നൽകുകയോ വ്യക്തിവിവരങ്ങൾ നൽകുന്നതിന് രഹസ്യ നമ്പറുകളോ നൽകരുതെന്ന് നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. വ്യാജ ഹജ് സ്ഥാപനങ്ങൾ നടത്തുകയോ അതിന്റെ പേരിൽ പണം തട്ടിപ്പ് നടത്തുകയോ ചെയ്താൽ ഏഴ് വർഷം വരെ തടവ് ശിക്ഷയോ അഞ്ച് മില്യൻ റിയാൽ പിഴയോ ലഭിക്കും. മക്കയിൽ നടന്ന പരിശോധനയിൽ താമസ, തൊഴിൽ നിയമ ലംഘകരായ 5868 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 1,59,188 വിദേശികളെ തിരിച്ചയച്ചു. അനുമതിയില്ലാത്ത 1,18,000 വാഹനങ്ങളെയും മക്ക അതിർത്തിയിൽ നിന്ന് തിരിച്ചയച്ചു.

Latest News