Sorry, you need to enable JavaScript to visit this website.

നിയന്ത്രണ രേഖയില്‍ പാകിസ്താനെ ചൈന സഹായിക്കുന്നെന്ന് ഇന്ത്യന്‍ ഉന്നത സൈനിക വൃത്തങ്ങള്‍

ന്യദല്‍ഹി- പാകിസ്താന്‍ സേനയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാന്‍ നിയന്ത്രണ രേഖയില്‍ ചൈന സഹായിക്കുന്നതായി ഇന്ത്യന്‍ ഉന്നത സൈനിക വൃത്തങ്ങള്‍.  ആളില്ലാ വിമാനങ്ങളും യുദ്ധ വിമാനങ്ങളും നല്‍കുന്നതിനു പുറമേ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ചൈന നിര്‍മിച്ചുനല്‍കുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. 

നിയന്ത്രണ രേഖയില്‍ ചൈന ടവറുകള്‍ നിര്‍മിച്ച് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചുവെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ പറയുന്നുണ്ട്. അതോടൊപ്പം സൈനികര്‍ക്കുള്ള ബങ്കറുകളും ചൈന നിര്‍മിക്കുന്നുണ്ടത്രെ. 

ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെയും ജലവൈദ്യുത പദ്ധതികളുടെയും നിര്‍മാണത്തിന്റെ മറവിലാണു പാക് അധീന കശ്മീരില്‍ സൈനികാവശ്യങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കുന്നത്. ചൈന അടുത്തിടെ വികസിപ്പിച്ച എസ്എച്ച് 15 പീരങ്കികളും നിയന്ത്രണ രേഖയില്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രക്കുകളില്‍ ഘടിപ്പിച്ചുപയോഗിക്കുന്ന എസ്എച്ച് 15 പീരങ്കികള്‍ 236 എണ്ണം വാങ്ങുന്നതിനു പാക്കിസ്ഥാന്‍, ചൈനീസ് കമ്പനി നൊറിന്‍കോയുമായി കരാര്‍ ഒപ്പുവച്ചിരുന്നു.
 
ആദ്യ ബാച്ച് പീരങ്കികള്‍ 2022 ജനുവരിയില്‍ പാക്കിസ്ഥാനു കൈമാറി. ഇതില്‍ നിന്നുള്ള പീരങ്കികളാണു നിയന്ത്രണ രേഖയില്‍ സ്ഥാപിച്ചത്. നേരത്തേ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം ഇവിടെ കണ്ടെത്തിയിരുന്നു.

Latest News