മക്ക- വിശുദ്ധ മക്കയിലും പരിസരങ്ങളിലും ഹജിന് എത്തിയ വിശ്വാസികളാൽ നിറഞ്ഞിരിക്കുകയാണ്. വിശുദ്ധ സ്ഥലങ്ങളിലെല്ലാം സന്ദർശനം നടത്തുകയാണ് വിശ്വാസികൾ. ഇതിനിടയിൽ ഒരു തീർത്ഥാടകന്റെ വസ്ത്രം മോഷ്ടിക്കുന്ന കുരങ്ങന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. മക്കയിലെ ജബൽ നൂറിലെത്തിയ വിശ്വാസിയുടെ വസ്ത്രമാണ് കുരങ്ങൻ മോഷ്ടിക്കുന്നത്. ഇതിന്റെ വീഡിയോ ആരോ ഒരാൾ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇഹ്റാം വേഷം വലിച്ചെടുത്ത് കുരങ്ങന്‍ അവിടെ നിന്ന് ഓടിപ്പോകുന്നതും മറ്റൊരിടത്ത് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു വനിതാ തീര്‍ത്ഥാടകക്ക് നേരെയും കുരങ്ങന്‍ ആക്രമണം നടത്തുന്നുണ്ട്.