മക്ക- സൗദി അറേബ്യയിൽ നിന്ന് ഹജ്ജിനെത്തുന്നവർ മൊബൈൽ ഫോണുകളുമായി ബന്ധിപ്പിച്ച ഡിജിറ്റൽ കാർഡുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര ഹജ്ജ് കമ്പനികളുടെ കോർഡിനേറ്റ് സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിർദേശം ഹജ്ജ് കമ്പനികൾക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നതിനും മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യനഗരങ്ങളിൽ സഞ്ചരിക്കുന്നതിനും സ്മാർട്ട് കാർഡ് ആവശ്യമായി വരും. പരിശോധകർ ആവശ്യപ്പെടുമ്പോൾ കാർഡ് കാണിക്കേണ്ടി വരുമെന്നും എല്ലാ കമ്പനികളും ഹാജിമാരോട് നുസുക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതുവഴി സ്മാർട്ട് കാർഡ് ആക്ടീവാക്കാൻ നിർദേശം നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.