Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി, എം.എസ്.എഫ് നേതാക്കളെ കയ്യാമം വെച്ചു; കണക്കുചോദിക്കുമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്- കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിക്ക് നേരെ കരിങ്കൊടി വീശിയ എം.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്തു. എം.എസ്.എഫ് കോഴിക്കോട് ജില്ലാ കൺവീനർ ടി.ടി അഫ്രിൻ, മണ്ഡലം സെക്ട്രടറി സി ഫസീഹ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കയ്യാമം വെച്ചാണ് പോലീസ് കൊണ്ടുപോയത്. ഇതിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നു. 
പോലീസ് ഏമാൻമാർ കുറിച്ചുവെക്കണമെന്നും കണക്കുപറയാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പ്രതികരിച്ചു. പോലീസ് കയ്യാമം വെച്ചു കൊണ്ടുപോകുന്നത് പരീക്ഷ എഴുതാതെ പാസായവരെയോ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലിയിൽ കയറിയവരെയോ അല്ലെന്നും ഫിറോസ് പറഞ്ഞു. കുട്ടികൾക്ക് പഠിക്കാൻ സീറ്റിന് വേണ്ടി സമരം ചെയ്തവരാരെയാണ് കയ്യാമം വെച്ച് കൊണ്ടുപോയത്. പോലീസ് ഏമാൻമാർ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. ഇനി പോവുകയുമില്ലെന്നും ഫിറോസ് പറഞ്ഞു. 
 

Latest News