തിരുവനന്തപുരം- യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാല്‍ ശരിയാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ഇരുവരും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ പാര്‍ട്ടിയില്‍ ഐക്യം നഷ്ടമായെന്നാണ് ഇരുവരുടെയും വിലയിരുത്തല്‍. ഇതടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ച് കെ.സുധാകരനും, വി ഡി സതീശനും നാളെ ഡല്‍ഹിയില്‍ കോണ്‍്ഗ്രസ് നേതാക്കളെ കാണുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരുന്നത് ബുധനാഴ്ച്ചയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ശക്തിപ്രകടനമായി മാറിയിരുന്നു. എ ഗ്രൂപ്പ് രാഹുല്‍ മാങ്കൂട്ടത്തിനെ രംഗത്തിറക്കിയപ്പോള്‍ അബിന്‍ വര്‍ക്കിയെയാണ് ഐ ഗ്രൂപ്പ് പിന്തുണച്ചത്. മത്സരം കടുക്കുന്നതിനടെയാണ് തെരഞ്ഞടുപ്പ് മാറ്റി വെയ്ക്കാനുള്ള നീക്കം.