മൂന്ന് പേർ അറസ്റ്റിൽ
കൊണ്ടോട്ടി-അപകടത്തിൽ പെട്ട വാഹനത്തിൽ പോലിസ് നടത്തിയ പരിശോധനയിൽ പണവും സ്വർണവും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. കണ്ണമംഗലം എരിഞ്ഞിപ്പാടി മാണ്ടോത്തിൽ മുഹമ്മദ് ഷഹബാസ്(18),മധുര എസ്.പി രംഗു(62),സിമഗൽ പിച്ചാമമൻ മണികണ്ഠൻ(42) എന്നിവരാണ് അറസ്റ്റിലായത്. 29,84700 രുപയും,750.108 ഗ്രം സ്വർണവുമാണ് ഇവർ സഞ്ചരിച്ച കാറിൽ നിന്ന് കണ്ടെത്തിയത്. കൊണ്ടോട്ടി ബൈപ്പാസ് റോഡിൽ പുലർച്ചെ 5.30 ഓടെയാണ് സംഭവം. മലപ്പുറം ഭാഗത്ത് നിന്നെത്തിയ കാർ പോലിസ് വാഹനത്തെ കണ്ട് പെട്ടെന്ന് പിറകോട്ടെടുക്കുന്നതിനിടെ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് കാർ പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്ന് പണവും സ്വർണവും കണ്ടെത്. കൊണ്ടോട്ടി ഡെപ്യൂട്ടി താഹസിൽദാർ ശരത് ചന്ദ്രബോസിന്റെ നേതൃത്വിത്തിൽ പണം എണ്ണി തിട്ടപ്പെടുത്തി. എ.എസ് ഐ വിജയൻ, സി.പി.ഒ ശുഹൈബ് എന്നിവരാണ് പരിശോധന നടത്തിയത്. എ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി.