കാസര്‍കോട് - വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ കയറി വാതിലടച്ച് കുറ്റിയിട്ട് യാത്രക്കാരന്‍. ഇയാള്‍ ശുചിമുറിയില്‍ കുടുങ്ങിപ്പോയതാണോ അതോ മന:പൂര്‍വ്വം അടച്ചു കുറ്റിയിട്ടതാണോയെന്ന് റെയില്‍വേ പോലീസ് പരിശോധിച്ചു വരികയാണ്. ഇയാള്‍ ഇതര സംസ്ഥാനക്കാരനാണെന്നും ടിക്കറ്റ് എടുത്തിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരന്‍ കുടുങ്ങിയത്. കാസര്‍കോട് നിന്നാണ് ഇയാള്‍ ട്രെയിനിലെ ശുചി മുറിയില്‍ കയറിയത്. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അതിന് കഴിഞ്ഞില്ല. യാത്രക്കാരന്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടാണ് ശുചി മുറി തുറക്കാത്തത് എന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രെയിന്‍ നിലവില്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്നും വിട്ടിരിക്കുകയാണ്. ശുചിമുറിയില്‍ നിന്ന് യാത്രക്കാരനെ പുറത്തിറക്കാനുള്ള ശ്രമം ഇനി ഷൊര്‍ണൂരില്‍ വെച്ചേ നടത്താനാകൂയെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇയാള്‍ക്ക് മറ്റ് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യാഗസഥര്‍ ഉറപ്പു വരുത്തുന്നുണ്ട്.