Sorry, you need to enable JavaScript to visit this website.

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ

റാന്നി (പത്തനംതിട്ട) - പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ഇന്നലെ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ. റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതി അതുൽ സത്യ(29(നെ പോലീസ് അറസ്റ്റ് ചെയ്തത്. 
 ഇന്നലെ രാത്രി 8.30-ഓടെയാണ് ഒപ്പം താമസിച്ചിരുന്ന ചെറുകോൽ കീക്കൊഴുർ സ്വദേശിനി രജിതമോളെ (27) ഇയാൾ വീട്ടിൽ കയറി വെട്ടിക്കൊന്നത്. അതുലുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോന്നതായിരുന്നു രജിത. അതുൽ കത്തിയുമായി വീട്ടിൽ കയറി രജിതയെ വെട്ടുകയായിരുന്നു. തടസം നിന്ന മാതാപിതാക്കൾ രാജുവി(60)നും ഗീത(51)യ്ക്കും ഇളയമകൾ അപ്പു (18)വിനും വെട്ടേറ്റു. നാലുപേരെയും റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രജിതയുടെ ജീവൻ രക്ഷിക്കാനായില്ല. 
 ആക്രമണത്തിനുശേഷം അതുൽ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കേസിലെ നിർണായക തെളിവുകളിൽ ഒന്നായ പ്രതിയുടെ രക്തം പുരണ്ട ഷർട്ട് വീടിന് ഒന്നര കിലോ മീറ്റർ അകലെ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതുലിന് കാര്യമായ പരിക്കുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോകും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുലെന്ന് പോലീസ് പറഞ്ഞു.
 ഒരാഴ്ച മുമ്പ് അതുൽ പത്തനാപുരത്തെ റബർ തോട്ടത്തിൽ കൊണ്ടുപോയി രജിതയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് രജിത പോലീസിൽ പരാതി നൽകിയതാണ് പ്രകോപനമെന്നാണ് വിവരം.

Latest News