Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വസതികളിൽ ഇ.ഡി റെയ്ഡ്

കൊച്ചി- ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലക്ഷ്ദ്വീപിലെ വീട്ടിലും ഔദ്യോഗിക വസതികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലേയും ദൽഹിയിലേയും ഔദ്യോഗിക വസതികളിലുമാണ്‌ റെയ്ഡ് നടന്നത്. കോഴിക്കോട് ബേപ്പൂരുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു.
ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി നടപടി.  നാല് കേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന. എം.പി വീട്ടിലുള്ള സമയത്തായിരുന്നു പരിശോധന.
ബേപ്പൂരിൽ നിന്ന്‌ ചരക്ക് ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്ന കോറൽ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. മുഹമ്മദ് ഫൈസലിന്റെ അമ്മാവന്റെ മക്കളായ സെയ്ത്, മമ്മു എന്നിവരും മറ്റൊരു ബന്ധുവായ യഹിയയും നടത്തുന്ന സ്ഥാപനമാണിത്.
സി.ആർ.പി.എഫ് സംഘത്തോടൊപ്പമാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. ലക്ഷദ്വീപിലെ സഹകരണ മാർക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേർന്ന് ടെൻഡറിലും മറ്റും ക്രമക്കേടുകൾ നടത്തി ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്‌തെന്നതാണ് കേസ്. കേസിൽ മുഹമ്മദ് ഫൈസൽ ഒന്നാം പ്രതിയാണ്.

 

Latest News