കണ്ണൂര്‍ - മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ആദ്യം നിലപാടെടുത്ത കെ. സുധാകരന്‍ നിലപാട് മാറ്റി. പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാന്‍ഡ് നേതാക്കളുടെ നിര്‍ദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നും സുധാകരന്‍ അറിയിച്ചു. കേസില്‍ പ്രതിയായതുകൊണ്ടാണ് മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡ് നേതാക്കള്‍ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ ആ ചാപ്റ്റര്‍ അവസാനിച്ചുവെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചു. ചോദ്യം ചെയ്തതിനു ശേഷം പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.