ഇംഫാല്‍ - മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കിടെയും സംഘര്‍ഷം തുടരുന്നു. ഇംഫാലില്‍ ഒരു വിഭാഗം ആളുകള്‍ ബി ജെ പി ഓഫീസിന് തീയിട്ടു. സംസ്ഥാന മന്ത്രിയുടെ ഗോഡൗണ്‍ തീയിട്ട് നശിപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പി ഓഫീസില്‍ തീവെപ്പ് നടത്തിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് മണിപ്പൂരിലെ സാഹചര്യം വിലയിരുത്തിയത്. മണിപ്പൂരില്‍ സംഘര്‍ഷം രണ്ട് മാസം പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. ഒരാഴ്ചയ്ക്കകം സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. സമാധാനം പുനസ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നുമുള്ള ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്