Sorry, you need to enable JavaScript to visit this website.

ഒപ്പം താമസിച്ച യുവതിയെ യുവാവ് വെട്ടിക്കൊന്നു

പത്തനംതിട്ട- നിരവധി കേസുകളിൽ പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്നു. തടസം പിടിക്കാൻ ശ്രമിച്ച യുവതിയുടെ മാതാപിതാക്കളെയും സഹോദരിയെയും മാരകമായി പരുക്കേൽപ്പിച്ചു. കീക്കോഴൂർ മലർവാടി ഇരട്ടത്തലപ്പനയ്ക്കൽ രജിത മോൾ (27) ആണ് മരിച്ചത്. രജിതയുടെ പിതാവ് വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു എന്നിവർക്കാണ് പരുക്ക്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടിൽ സത്യന്റെ മകൻ അതുൽ സത്യൻ (29) ആണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒമ്പതരക്കാണ് സംഭവം. രജിതയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതുൽ രക്ഷപ്പെട്ടുവെന്നാണ് സൂചന.
 

Latest News