Sorry, you need to enable JavaScript to visit this website.

സുധാകരന്റെ അറസ്റ്റ് നാടകം മോഡിയെ പ്രീണിപ്പിക്കാൻ -ഒ.ഐ.സി.സി ജിദ്ദ

കെ.സുധാകരന്റെ അറസ്റ്റിനെതിരെ ജിദ്ദ ഒ.ഐ.സി.സി സംഘടിപ്പിച്ച പ്രതിഷേധ സംഗമം.

ജിദ്ദ- കെ.സുധാകരന്റെ അറസ്റ്റ് നാടകം ബി.ജെ.പിയെയും മോഡിയെയും പ്രീണിപ്പിക്കാനുള്ള പിണറായിയുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് ഒ.ഐ.സി.സി ജിദ്ദ. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യ കാഹളം മുഴക്കിയ ദിവസം തന്നെ ഇതു പോലെയുള്ള അറസ്റ്റ് നാടകം ബി.ജെ.പി തിരക്കഥയനുസരിച്ചാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. 
കെ.സുധാകരന്റെ അറസ്റ്റിനെതിരെ ജിദ്ദ ഒ.ഐ.സി.സി നഗരത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പിണറായി സർക്കാരിന്റെ തട്ടിപ്പുകളുടെ പ്രതിസന്ധികളിൽ നിന്ന് രക്ഷനേടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ കെട്ടുകഥകളുണ്ടാക്കി അറസ്റ്റ് ചെയ്ത നടപടി. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഒ.ഐ.സി.സി വെസ്‌റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പല കാലഘട്ടങ്ങളിലും കെ.സുധാകരനെതിരെ സി.പി.എമ്മും കണ്ണൂർ ലോബിയും അക്രമങ്ങൾ അഴിച്ച് വിടുകയും വധശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. സർക്കാരിനെതിരെയുള്ള അഴിമതികളും സ്വജനപക്ഷപാതവും  വെളിച്ചത്ത് കൊണ്ടുവന്നതിലുള്ള പ്രതിഷേധവും നിരാശയുമാണ് ഗോവിന്ദനും സി.പി.എമ്മും ഇതുപോലെയുള്ള കൈവിട്ട കളികൾ കളിക്കുന്നതെന്നും ഈ കളി തീക്കളിയാണെന്നും പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. 
ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനും പ്രതികരിക്കാനും അവകാശമുണ്ട്. എന്നാൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കള്ളക്കേസുകളുണ്ടാക്കി അറസ്റ്റ് ചെയ്യന്നത് ഫാസിസ്റ്റ് സിദ്ധാന്തമാണ്. കോട്ടിട്ട മോഡിയുടെ കോപ്പിയടിയാണ് മുണ്ടുടുത്ത മോഡി ചെയ്യുന്നതെന്നും അവർ ഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ബ്ബാസ് ചെമ്പൻ, മാമദു പൊന്നാനി, അലി തേക്കുതോട്, നൗഷാദ് അടൂർ, അസ്ഹാബ് വർക്കല, റഫീഖ് മൂസ ഇരിക്കൂർ, രാധാകൃഷ്ണൻ കാവുമ്പായി, സമീർ നദവി കുറ്റിച്ചൽ, ഉസ്മാൻ കുണ്ടുകവിൽ, ഷിനോയ് കടലുണ്ടി, അഷ്‌റഫ് വടക്കേകാട്, ജോർജ് ജോയ്, നാസർ സൈൻ, സമാൻ വാഴക്കാട്, അമീർ പരപ്പനങ്ങാടി തുടങ്ങിയവർ സംസാരിച്ചു. നറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.  

കള്ളക്കേസുകൾ പിണറായി വിജയന്റെ രാഷ്ട്രീയ പാപ്പരത്തം -ദമാം ഒ.ഐ.സി.സി 

ദമാം- കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കള്ളക്കേസുകൾ പിണറായി വിജയന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്.
സി.പി.എം രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ അരും കൊലകൾ നടത്തി ജനശ്രദ്ധ തിരിച്ചു വിട്ടിരുന്നതിനു പകരം കെ.പി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് തങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാമെന്ന കണക്കുകൂട്ടൽ പിണറായി വിജയന്റെ നാശത്തിലേക്കുള്ള സൂചനയാണെന്ന് ഒ.ഐ.സി.സി മുന്നറിയിപ്പ് നൽകി.
നരേന്ദ്ര മോഡി സർക്കാർ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ സ്വീകരിക്കുന്ന വൃത്തികെട്ട നിലപാട് അനുകരിക്കുന്ന പിണറായി വിജയൻ തന്റെ രാഷ്ട്രീയ പാപ്പരത്തമാണ് അറസ്റ്റിലൂടെ വെളിവാക്കിയത്. ഇതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി കേരള സമൂഹം പ്രതികരിക്കണമെന്ന് ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.സുധാകരൻ എം.പി പിണറായി വിജയന്റെ എക്കാലത്തെയും പേടി സ്വപ്‌നമാണ്. മോഡിയെ അനുകരിക്കുന്ന പിണറായി വിജയൻ ഈ അറസ്റ്റിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കൂടിയായ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സൗദി അറേബ്യയിലെ ഒ.ഐ.സി.സിയുടെ വിവിധ ഘടകങ്ങൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജു കല്ലുമല വ്യക്തമാക്കി.
 

Latest News