ദമാം- കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ അക്കാദമിക് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ഇക്കഴഞ്ഞ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ കിഴക്കൻ പ്രവിശ്യയിലെ വ്യത്യസ്ത സ്‌കൂളുകളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റി കുടുംബാംഗങ്ങളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മെമന്റോകൾ നൽകി ആദരിച്ചു.
ഇറാം ഗ്രൂപ്പ് സി.എം.ഡി ഡോ.സിദ്ധീഖ് അഹമ്മദ്, ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ മുഅസ്സം അബ്ദുൽ ഖാദർ ദാദാൻ, ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുൽ റസാഖ്, അഫ്‌നാസ് ദാറുസ്സിഹ, സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, സെക്രട്ടറി മാലിക് മക്ബൂൽ, അബ്ദുൽ ഖാദർ മാസ്റ്റർ, അബ്ദുൽ മജീദ് എം.എം എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
റാഫിൾ മിൽവിൻ തട്ടിൽ, അരീബ് ഉസ്മാനി, അസീം മുഹമ്മദ് സലിം, സമീറ, മഹാലക്ഷ്മി റെഡ്ഡി, തേജസ്വിനി എസ്‌കിയപ്പൻ, അൽമാൻ ഖാൻ, സയ്ദ് യൂനുസ് അഹ് മദ്, മുഹമ്മദ് ആസിഫ് മാനമക്കാവിൽ, മൂസ ഷെഹസാദ്, നഹ്യാൻ കെ.പി, ഇബ്രാഹിം ബേസിൽ, ഫസ്ന.എൻ, മുഹമ്മദ് അൻഫാസ്.എൻ, അദ്‌നാൻ ഹാഷിം, ഹയാ ഷാജഹാൻ, അർഫിൻ അഷ്റഫ്, അഫ്ന ഷെറിൻ ചോലക്കൽ,
മുഹമ്മദ് സിനാൻ മുനാജ്, റശ് വ നാസിയ വി.പി, ഫാത്തിമ റഹാം എൻ.പി, ഫാത്തിമ അൻസിയ വി.എ, ഫാത്തിമ അംന.വി, നസ്രിയ നൗഷാദ്, നാസ്‌നിൻ നൗഷാദ്, സാദിയ നിസാം, അബ്ദുൽ മുഹൈമിൻ പുതുക്കുടി ചോല, മുഫിൽഹ പി.പി, സജല, സജൽ സലീം തുടങ്ങി ഉന്നത വിജയം നേടിയ 30 വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി ഒ.പി ഹബീബ് സ്വാഗതം പറഞ്ഞു. കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ഓർഗനൈസിംഗ് സെക്രട്ടറി റഹ് മാൻ കാരയാട് നന്ദി പ്രകാശിപ്പിച്ചു. അബ്ദുൽ കരീം വേങ്ങര, റഫീഖ് കാസർകോട്, മഹമൂദ് പൂക്കാട്, മുഷ്താഖ് പേങ്ങാട് എന്നിവർ നേതൃത്വം നൽകി.