റിയാദ്- കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട തൃശൂർ സ്വദേശി അഷ്‌റഫ് പെരിങ്ങോട്ടുകരയുടെ പേരിൽ ഐ.സി.എഫ് റിയാദ് സെൻട്രൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. സഹാഫ ഇസ്തിറാഹയിൽ സംഘടിപ്പിച്ച പരിപാടിയിൽ മയ്യിത്ത് നമസ്‌കാരവും, ദുആ തഹ്‌ലീൽ മജ്‌ലിസും, അനുസ്മരണവും നടന്നു.
സിദ്ധീഖ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് റിയാദിന്റെ വിവിധ സെക്ടർ, യൂനിറ്റ് നേതാക്കളും ഭാരവാഹികളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. മുഹമ്മദ്കുട്ടി സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൽ റഹ്മാൻ സഖാഫി, ബഷീർ മിസ്ബാഹി, ഹസൈനാർ മുസ് ലിയാർ, അഷ്‌റഫ് മുസ് ലിയാർ എന്നിവർ പ്രാർഥനാ സമ്മേളനത്തിന് നേതൃത്വം നൽകി. നൗഷാദ് മുസ് ലിയാർ സ്വാഗതവും, മുജീബ് മുസ് ലിയാർ നന്ദിയും അറിയിച്ചു.