Sorry, you need to enable JavaScript to visit this website.

കെ.സുധാകരന്റെ അറസ്റ്റ്; ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു

റിയാദ്- കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു. അഴിമതിയിലും സർട്ടിഫിക്കറ്റ് തിരുത്തൽ കേസിലും ഉൾപ്പെട്ട് നിൽക്കുന്ന ഇടതുപക്ഷ സർക്കാരും പോഷക സംഘടനയും അവരുടെ വൃത്തികെട്ട ചെയ്തികൾ മറച്ചുവെയ്ക്കുന്നതിനു വേണ്ടി ചെയ്യുന്ന നാടകമാണ് പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കെ.പി.സി.സിയുടെ ആരാധ്യനായ പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്. 
പിണറായി സർക്കാരിന്റെ കാടത്ത നിലപാടിനെതിരെ ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ ഭാരവാഹികളായ ഷാജി സോണ, സിദ്ദീഖ് കല്ലൂപറമ്പൻ, സത്താർ കായംകുളം, ശ്രീജിത്ത് കോലോത്ത്, രമേശ് പാലക്കാട് എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി. ഗ്ലോബൽ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്നലെ സൗദി അറേബ്യയിലെ എല്ലാ റീജ്യണിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ ആഹ്വാനം കൊടുത്തിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
 

Latest News