ജിദ്ദ- പരിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ കേരളം മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾക്കും സംഘത്തിനും ആർ.എസ്.സി ഹജ് വളണ്ടിയർ കോർ അംഗങ്ങൾ ജിദ്ദ എയർപോർട്ടിൽ സ്വീകരണം നൽകി. ആദ്യ ഹജ് സംഘം എത്തിയത് മുതൽ ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ അംഗങ്ങൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ സ്തുത്യർഹമാണെന്ന് ഖലീൽ ബുഖാരി തങ്ങൾ അഭിപ്രായപ്പെട്ടു.
അറഫാ സംഗമത്തിന് ശേഷം മീനയിലേക്ക് എത്തുന്ന ഹാജിമാരെ സഹായിക്കാൻ ആർ.എസ്.സി ഹജ് വളണ്ടിയർ സംഘങ്ങൾ സജ്ജമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന വളണ്ടിയർ സംഘങ്ങൾ അസീസിയിൽ ക്യാമ്പടിച്ചാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. വളണ്ടിയർ ക്യാമ്പിന്റെ എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.