മക്ക- വിശുദ്ധ ഹജ് നിര്‍വഹിക്കാനെത്തിയ മൂവാറ്റുപുഴ സ്വദേശി സഈദ് മൊയ്തീന്‍ (63) മക്കയില്‍ നിര്യാതനായി. ഇന്ത്യന്‍ ഹജ് കമ്മിറ്റി വഴി ഈമാസം 14നാണ് കൊച്ചിയില്‍നിന്ന് സഹോദരിയോടൊപ്പം ഹജിനെത്തിയത്.
സഹോദരിയോടൊപ്പം മക്ക അസീസിയയില്‍ താമസിച്ച് വരുന്നതിനിടെ രണ്ട് ദിവസം മുമ്പ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം.
ഭാര്യ: ഫാത്തിമ, മക്കള്‍: ഇല്യാസ്, യൂനുസ്, നിസ. മരുമക്കള്‍: റജീന, നാജി.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.