അൽ ഹസ്സ- താമസസ്ഥലത്തു വെച്ച് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് കൊല്ലം സ്വദേശി അൽഹസയിൽ മരിച്ചു. കൊല്ലം പള്ളിമുക്ക് കാവൽപ്പുര സ്വദേശി ജമാൽ സലീമാണ് മരിച്ചു. താമസസ്ഥലത്തു വെച്ച് ഷോക്കേറ്റതിനെ തുടർന്ന്, കൂടെയുള്ളവർ അൽഹസ അൽമന ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അൽ ഹസ്സയിലെ ഷാറെ സിത്തീനിലായിരുന്നു ജമാൽ സലിം താമസിച്ചിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ജമാൽ സലീമിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.