കൊല്ലം - കൊട്ടാരക്കര കുളക്കടയിൽ കെ.എസ്.ആർ.ടി.സി ബസും മിനി കണ്ടെയ്‌നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20-ഓളം പേർക്ക് പരുക്ക്. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ പിക്കപ്പ് വാനിന്റെ ഡ്രൈവറുടെയും കെ.എസ്.ആർ.ടി.സി ബസിലെ ഒരു യാത്രക്കാരന്റെയും നില ഗുരുതരമാണെന്നാണ് വിവരം. പിക്കപ്പ് ഡ്രൈവറായ തൃശൂർ സ്വദേശി ശരൺ (30), കെ.എസ്.ആർ.ടി.സിയിലെ യാത്രക്കാരനായ കിളിമാനൂർ സ്വദേശി ബാലൻ പിള്ള (52) എന്നിവർക്കാണ് ഗുരുതര പരുക്കുള്ളത്. ഓയിലുമായി വന്ന കണ്ടെയ്‌നറാണ് കെ.എസ്.ആർ.ടി.സിയുമായി ഇടിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.