കൊച്ചി - പള്ളിയിൽ പോകവെ വാഹനമിടിച്ച് മദ്രസാ അധ്യാപകൻ മരിച്ചു. പല്ലാരിമംഗലം സ്വദേശി മുഹിയുദ്ദീൻ മുസ്‌ലിയാ(58)രാണ് വാഹനമിടിച്ച് മരിച്ചത്. ഇന്ന് പുലച്ചെ അമ്പാട്ടുകടവ് ജങ്ഷനിൽ വച്ചാണ് അപകടം.
തൊട്ടടുത്ത പള്ളിയിൽ സുബ്ഹി നമസ്‌കാരത്തിന് നേതൃത്വം നല്കാനായി കാൽനടയായി പോകവെ പിന്നിൽനിന്ന് മിനി ട്രക്ക് വന്നിടിക്കുകയായിരുന്നു. ട്രക്ക് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങിയാണ് അന്ത്യം.
ആലുവ ഇടയപ്പുറം മദ്രസയിൽ മൂന്നു പതിറ്റാണ്ട് കാലമായി അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ബലി പെരുന്നാൾ അവധിക്ക് ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് ദാരുണ സംഭവമുണ്ടായത്.