ഖമീസ് മുശൈത്ത്- ഖമീസിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ കാസ്കിൻ്റെ ഈ സീസണിലെ പുതിയ ജഴ്സി പ്രകാശനം ചെയ്തു. അസീറിലെ ഫുട്ബോൾ ടൂർണ്ണമെൻറുകളിൽ നിറസാന്നിദ്ധ്യമായി തിളങ്ങുന്ന കാസ്കിൻ്റെ പ്രധാന പ്രവർത്തകരും ടീമംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ റസാഖ് വളാഞ്ചേരി ബഷീർ മലപ്പുറത്തിന് ജഴ്സി നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ റഫീഖ് താനൂർ, ഷമീർ കോഴിക്കോട്, സാബു പെരിന്തൽമണ്ണ തുടങ്ങിയവർ സംബന്ധിച്ചു.