Sorry, you need to enable JavaScript to visit this website.

നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ വിദേശത്തുള്ള മുന്‍ എസ് എഫ് ഐ നേതാവിനെ പ്രതി ചേര്‍ത്തു

ആലപ്പുഴ - നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ വിദേശത്തുള്ള മുന്‍ എസ് എഫ് ഐ നേതാവിനെ പ്രതി ചേര്‍ത്തു. എസ് എഫ് ഐ കായംകുളം മുന്‍ ഏരിയാ പ്രസിഡന്റ് അബിന്‍ സി രാജിനെയാണ് പ്രതി ചേര്‍ത്തത്. ഇയാള്‍ ഇപ്പോള്‍ മാലിദ്വീപില്‍ അധ്യാപകനാണ്. അബിന്‍ സി രാജിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും.
കലിംഗ സര്‍വ്വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞ് സുഹൃത്തായ അബിന്‍ സി രാജാണ് തനിക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് അറസ്റ്റിലായ നിഖില്‍ തോമസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.  രണ്ട് ലക്ഷം രൂപയാണ് സര്‍ട്ടിഫിക്കറ്റിനായി ഇയാള്‍ക്ക് നല്‍കിയത്. തുടര്‍ പഠനത്തിന് പ്രശ്നമില്ലെന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ എംകോമിന് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയതെന്നും നിഖില്‍ തോമസ് പോലീസിനോട് പറഞ്ഞു. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബിന്‍ സി രാജിനെ കേസില്‍ പ്രതി ചേര്‍ത്തത്.  2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അബിന്‍ സി രാജിന്റെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ അയച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

 

Latest News