കോഴിക്കോട് - വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി. 16 വയസ്സ് പ്രായമുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. ബാലമന്ദിരം അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു. ട്രെയിനിലോ ബസ്സിലോ ജില്ലയില്‍ നിന്ന് കടന്നുകളഞ്ഞോ എന്ന അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനിലെയും ബസ് സ്റ്റാന്‍ഡുകളിലെയും സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.