Sorry, you need to enable JavaScript to visit this website.

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് സുഹൃത്ത് വിശ്വസിപ്പിച്ചു, രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് നിഖില്‍ തോമസ്

ആലപ്പുഴ - കലിംഗ സര്‍വ്വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞ് ഇപ്പോള്‍ മാലിദ്വീപില്‍ ജോലി ചെയ്യുന്ന പഴയ എസ് എഫ് ഐ നേതാവായിരുന്ന സുഹൃത്താണ് തനിക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് അറസ്റ്റിലായ നിഖില്‍ തോമസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. രണ്ട് ലക്ഷം രൂപയാണ് സര്‍ട്ടിഫിക്കറ്റിനായി ഇയാള്‍ക്ക് നല്‍കിയത്. തുടര്‍ പഠനത്തിന് പ്രശ്‌നമില്ലെന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ എംകോമിന് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയതെന്നും നിഖില്‍ തോമസ് പോലീസിനോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനേയും പ്രതി ചേര്‍ത്തേക്കും. മാലിദ്വീപില്‍ അധ്യാപകനാണ് നേരത്തെ കായംകുളത്ത് എസ് എഫ് ഐ നേതാവായിരുന്ന ഇയാള്‍. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ അയച്ചതായി പൊലീസ്  കണ്ടെത്തിയിരുന്നു. കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

 

Latest News