കൊല്ലം - കൊല്ലത്തുണ്ടായ വാഹനാപകടത്തില്‍ എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് മരിച്ചു. ഇന്നലെ രാത്രി കൊല്ലം കല്ലുവാതുക്കലില്‍ വെച്ച് പഞ്ചായത്തിന്റെ ജീപ്പും കെ.എസ്.ആര്‍.ടി സി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മൂന്ന് തവണ തലകീഴായി മറിഞ്ഞു. ഇ പി ജോര്‍ജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന പഞ്ചായത്ത് ജീവനക്കാരായ സുരാജ്, ഷൈമോന്‍, ശ്രീരാജ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.