കൊച്ചി - സുധാകരന്‍ കെ പി സി സി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നില്‍ക്കില്ലെന്നും സുധാകരന്‍ തയ്യാറായാലും പാര്‍ട്ടി അതിന് അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചങ്കുകൊടുത്തും കെ പി സി സി പ്രസിഡന്റിനെ സംരക്ഷിക്കും. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍ നിന്നും കുത്തില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സുധാകരന്‍ കെ.പി.സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുകയാണ്. അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ടു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. നേരത്തെ മോന്‍സന്റെ െൈഡ്രവറെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോള്‍ കിട്ടിയത്. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയില്‍ സുധാകരനെതിരെ കേസ് എടുക്കുകയായിരുന്നെന്നും സതീശന്‍ പറഞ്ഞു.