കല്‍പറ്റ-ദേശീയപാത 766ല്‍ എസ്.കെ.എം.ജെ സ്‌കൂളിനു സമീപം കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു. ഇന്നു രാവിലെ ആറോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കുണ്ട്. യാത്രക്കാരില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.