കല്‍പറ്റ-തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ വെള്ളിയാഴ്ച രാത്രി കൂട്ടിലായത് 10 വയസ് മതിക്കുന്ന പെണ്‍കടുവ. വനസേനയുടെ നിരീക്ഷണത്തില്‍ ആരോഗ്യവതിയെന്നുകണ്ട കടുവയെ പിന്നീട് കര്‍ണാടക അതിര്‍ത്തിയില്‍ ഉള്‍വനത്തില്‍ മോചിപ്പിച്ചു. പനവല്ലി ആദണ്ടയില്‍ കഴിഞ്ഞ 16നാണ് കൂട് സ്ഥാപിച്ചത്. കടുവ കൂട്ടിലായത് പനവല്ലി ഗ്രാമത്തിനു ആശ്വാസമായി. രണ്ടാഴ്ച മുമ്പാണ് പനവല്ലിയില്‍ കടുവ സാന്നിധ്യം സ്ഥിരീകരിച്ചത്. ജനവാസകേന്ദ്രത്തില്‍ നിരന്തരം ഇറങ്ങിയ കടുവ മൂന്നു പശുക്കളെ കൊന്നുതിന്നു. ഇത് ജനങ്ങളെ ഭീതിയിലാക്കിയ സാഹചര്യത്തിലാണ് കൂട് സ്ഥാപിച്ചത്. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂര്‍ റേഞ്ചിലാണ് പനവല്ലി.
നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, റേഞ്ച് ഓഫീസര്‍ കെ.രാകേഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ ജയേഷ് ജോസഫ്, അബ്ദുല്‍ഗഫൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കടുവയെ പനവല്ലിയില്‍നിന്നു കൊണ്ടുപോയത്.