കൊച്ചി- ആവശ്യമെങ്കില്‍ കെ.സുധാകരനെ വീണ്ടും നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍. ചോദ്യം ചെയ്യലുമായി പൂര്‍ണമായും കെ.സുധാകരന്‍ സഹകരിച്ചു. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കി. പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. വ്യക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് സുധാകരനെ അറസ്റ്റ് ചെയ്തത്. കെ സുധാകരന് പത്തുലക്ഷം രൂപ മോന്‍സണ്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
പോക്‌സോ കേസില്‍ സുധാകരന് പങ്കുണ്ടോ എന്ന ചോദ്യത്തിന് വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നായിരുന്നു ക്രൈംബ്രാഞ്ച് ഡിവൈ എസ് പി വൈ ആര്‍ റസ്തത്തിന്റെ പ്രതികരണം. ഇതേക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കെ സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ 2018 ജൂണ്‍ മുതല്‍ 12 തവണ പോയിട്ടുണ്ട്. എം.പിയായ ശേഷവും പോയിട്ടുണ്ട്. കെ പി സി സി പ്രസിഡണ്ടായ ശേഷം മോന്‍സണ്‍ അദ്ദേഹത്തെ അങ്ങോട്ട് ചെയ്ത് കാണുകയാണ് ചെയ്തതെന്ന് ഡിവൈ എസ്.പി പറഞ്ഞു.