തിരുവനന്തപുരം - ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. തിരുവനന്തപുരം നേമത്ത് വാടകയ്ക്ക് താമസിക്കുന്ന കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്താണ് ഭാര്യ വിദ്യയെ (30) ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തിയത്. ശുചിമുറിയില്‍ വീണ് തലയടിച്ച് വിദ്യ മരണപ്പെട്ടെന്നാണ് പ്രശാന്ത് ആദ്യം പോലീസിനോട് പറഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രശാന്ത് വിദ്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിളയില്‍ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്ന വിദ്യയും പ്രശാന്തും. ഇരുവരും തമ്മില്‍ വാക്തര്‍ക്കം പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നുവെന്നും മകളെ ഇതിനുമുന്‍പും പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട വിദ്യയുടെ അച്ഛന്‍ പറഞ്ഞു.