Sorry, you need to enable JavaScript to visit this website.

തലശ്ശേരി കല്ലിക്കണ്ടിയില്‍ പള്ളി ഇമാമിന് നേരെ ആക്രമണം

തലശ്ശേരി- കല്ലിക്കണ്ടി ചെറ്റകണ്ടിയില്‍ പള്ളി ഇമാമിന് നേരെ ആക്രമണം. തൃപ്രങ്ങോട്ടൂര്‍ ജുമാ മസ്ജിദിന് കീഴിലുള്ള ചെറ്റകണ്ടി മൈതാനി പള്ളയില്‍ ഇമാമായി സേവനം ചെയ്യുന്ന വയനാട് പന്തിപ്പൊയില്‍ സ്വദേശി മുഹമ്മദ് ബഷീര്‍ മുസ്‌ലിയാ (55) രെയാണ് പള്ളിയങ്കണത്തില്‍ കയറി മര്‍ദിച്ചത്.
പ്രഭാത നമസ്‌ക്കാരത്തിനായി അംഗശുദ്ധി വരുത്തുന്നതിനിടയില്‍ പ്രദേശവാസിയായ കെ. മോഹനന്‍ (46) മുറ്റത്ത് കയറി വന്നു പള്ളിയുടെ താക്കോല്‍ ആവശ്യപ്പെട്ടു. കൊടുക്കാന്‍ ഇമാം വിസമ്മതിച്ചതോടെ അസഭ്യ പറയുകയും, മര്‍ദിക്കുകയുമായിരുന്നു. രോഷാകുലനായ മോഹന്‍ പള്ളിയിലുണ്ടായിരുന്ന വെള്ളം കുടിക്കുന്ന ഗ്ലാസുകളും, കസേരകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളും, നിസ്‌കാരത്തിനെത്തിയവരും ചേര്‍ന്നു മോഹനനെ പിടിച്ചു മാറ്റി. അക്രമം നടത്തിയ പ്രദേശവാസിയായ മോഹനനെ നാട്ടുകുരുടെ സഹായത്തോടെ കൊളവല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Latest News