Sorry, you need to enable JavaScript to visit this website.

പിതാവിന്റെ രണ്ടാം വിവാഹം എതിര്‍ത്ത് അറബ് യുവാവ് വീടിനു തീയിട്ടു; കുത്തിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യാ ശ്രമവും

ദുബയ്- തന്റെ മാതാവിനെ മൊഴിചൊല്ലി പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതില്‍ പ്രതിഷേധിച്ച് 21കാരനായ അറബ് യുവാവ് വീടിനു തീയിട്ട് പിതാവിനേയും രണ്ടാനമ്മയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശേഷം സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യാ ശ്രമവും ഇയാള്‍ നടത്തി. 57കാരനായ പിതാവിനും 37കാരിയായ രണ്ടാനമ്മയ്ക്കും സംഭവത്തില്‍ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. കഴുത്തില്‍ കുത്തിയ മുറിവുകളുമായി യുവാവിനേയും വീ്ട്ടിനകത്തു കണ്ടെത്തി. അര്‍ദ്ധരാത്രി പിന്നിട്ട് ഒരു മണിയോടെയാണ് സംഭവം. മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുബായ് അല്‍ വര്‍ഖയിലെ ഒരു വില്ലയിലാണ് സംഭവം. വില്ലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപ വാസികളാണ് പോലീസിനെയും അഗ്നിശമന സേനയേയും വിവരമറിയച്ചത്. പിതാവിനേയും രണ്ടാനമ്മയേയും ഉറങ്ങുന്നതിനിടെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗനമം.

ജനുവരിയിലാണ് പിതാവ് രണ്ടാം വിവാഹം നടത്തിയത്. ഇതിനു ശേഷം യുവാവ് പിതാവുമായി തര്‍ക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവും രണ്ടാനമ്മയും ഉറങ്ങിക്കിടക്കുന്ന വീടിന് തീവച്ച ശേഷം യുവാവ് സ്വയം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ മുറിവുകളുമായി ശുചിമുറിയിലാണ് ഇയാളെ കണ്ടെത്തിയത്. തൊട്ടടുത്ത് നിന്ന് കത്തിയും കണ്ടെടുത്തു. സാരമായി മുറിവേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിനെ പോലീസിനു ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സംഭവ നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് യുവാവ് പുറത്തു പോയി പെട്രോള്‍ വാങ്ങി വന്നിരുന്നതായി തെളിഞ്ഞിട്ടുണ്ട്. വീട്ടിലെ ജോലിക്കാരിയെ താഴേക്കു പറഞ്ഞു വിടുകയും ചെയ്തിരുന്നു. 

സഹോദരങ്ങള്‍ക്കൊപ്പം യുഎസിലായിരുന്ന യുവാവ് ഒരു വര്‍ഷം മുമ്പാണ് യുഎഇയില്‍ പിതാവിനൊപ്പം കഴിയാന്‍ തിരിച്ചെത്തിയത്. യുവാവിനു വേണ്ടി അബുദബിയില്‍ ഒരു ഫഌറ്റും പിതാവ് വാടകയ്ക്ക് എടുത്തു നല്‍കിയിരുന്നു. ഉപരിപഠനത്തിനായി വ്യാഴാഴ്ച യുഎസിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു യുവാവ്. ശനിയാഴ്ച തന്റെ കൂടെ താമസിക്കാന്‍ യുവാവ് പിതാവിനെ ക്ഷണിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. 


 

Latest News