വാഷിംഗ്ടണ്‍- അടുത്ത വര്‍ഷം ഒരു ഇന്ത്യന്‍ ബഹിരാകാശ യാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാന്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു. എസ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.
അര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പുതിയ മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നത് മുതല്‍ മനുഷ്യ ബഹിരാകാശ യാത്രയില്‍ 2024-ല്‍ ഒരു ഇന്ത്യന്‍ ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത് വരെ മോഡിക്കൊപ്പം സഹകരിക്കുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംയുക്ത ബഹിരാകാശ ദൗത്യം ഉണ്ടാകണമെന്ന് നിര്‍ദ്ദേശം വച്ചിട്ടുണ്ടെന്നും യു. എസ്- ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുമെന്നും 2024 അവസാനത്തോടെ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുമെന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ അജയ് ലെലെ വാര്‍ത്താ ഏജന്‍സിയായ പി. ടി. ഐയോട് പറഞ്ഞു.