Sorry, you need to enable JavaScript to visit this website.

സൗദിയിലെ ജിസാനില്‍ മിന്നലേറ്റ് ഒട്ടകങ്ങള്‍ ചത്തു

ജിസാനിലെ ഹരഥില്‍ മിന്നലേറ്റ് ചത്ത ഒട്ടകങ്ങള്‍.

ജിസാന്‍ - ജിസാന്‍ പ്രവിശ്യയില്‍ പെട്ട ഹരഥിലെ അല്‍റാഹ ഗ്രാമത്തില്‍ മിന്നലേറ്റ് ഒട്ടകങ്ങള്‍ ചത്തു. ചത്തുകിടക്കുന്ന ഒട്ടകങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പുറത്തുവന്നു. ചത്തുകിടക്കുന്ന ഒട്ടകങ്ങള്‍ക്കു സമീപം ഉടമകളുടെ വാഹനങ്ങളും വാട്ടര്‍ ടാങ്കും ഒട്ടകങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനങ്ങളും വീഡിയോയിലുണ്ട്.


 

 

Latest News