യുവതിയെ എയര്‍ ഗണ്‍ ചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കൊച്ചി - പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ എയര്‍ ഗണ്‍ ചൂണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തലക്കോട് മലയന്‍കുന്നേല്‍ രാഹുല്‍ (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുവ്വാറ്റുപുഴ കോടതിയിലെ അഭിഭാഷക ഓഫിസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന യുവതിയെയാണ് രാഹുല്‍ എയര്‍ ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. യുവതി മാത്രം ഓഫീസില്‍ ഉള്ളപ്പോഴാണ് രാഹുല്‍ അവിടേക്ക് എത്തിയത്. ഒരുമിച്ച് ജീവിക്കാന്‍ തയാറായില്ലെങ്കില്‍ യുവതിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എയര്‍ ഗണ്‍ ചൂണ്ടിക്കൊണ്ടുള്ള രാഹുലിന്റെ ഭീഷണിയില്‍ ഭയന്നുപോയ യുവതിയെ രാഹുല്‍ ഓഫീസിന് പുറത്തെത്തിച്ച് കാറില്‍ കയറ്റി. കാര്‍ മുന്നോട്ട് എടുക്കാന്‍ തുടങ്ങുമ്പോള്‍ യുവതി ബഹളംവെച്ച് കാറില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍ രാഹുല്‍ കടന്നു കളഞ്ഞു. പിന്നീട് യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതി പിടിയിലായത്.

 

Latest News