Sorry, you need to enable JavaScript to visit this website.

യൂട്യൂബര്‍മാര്‍ക്കെതിരെ ആദായ നികുതി വകുപ്പ് നടപടി, 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്

കൊച്ചി - വീടുകളിലും ഓഫീസുകളിലുമായി ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെ യൂട്യൂബര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്. 
25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്. ചില യൂട്യൂബര്‍മാര്‍ നാളിതുവരെ ഒരു പൈസ പോലും ടാക്‌സ് അടച്ചിരുന്നില്ല.  13 യൂട്യൂബര്‍മാര്‍ക്ക് എതിരെയാണ് നടപടിയെടുത്തത്. ഇവരോട് എത്രയും വേഗം മുന്‍ കുടിശ്ശിക അടക്കമുള്ള നികുതി അടക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് തയ്യാറായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂട്യൂബര്‍മാരുടെ ഓഫീസിലും വീട്ടിലും ആദായ നികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍ഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടത്തിയത്. പ്രശസ്ത യൂട്യബര്‍മാരില്‍ പലരും കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

 

Latest News