ജിദ്ദ- സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്‌ട്ര തീർഥാടകരുടെ ഹജ് ചെലവ് 39 ശതമാനം കുറച്ചതായി സൗദി ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ അറിയിച്ചു. ഈ വർഷത്തെ ഹജ് സീസണിൽ മൊത്തം 37 സർക്കാർ ഏജൻസികൾ തീർഥാടകർക്ക് സേവനങ്ങൾ നൽകുമെന്ന്
ഹജ് തയ്യാറെടുപ്പുകൾ വിശദീരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തീർഥാടകരുടെ എണ്ണം കോവിഡ് പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരിയെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമുമ്പ് ഏകദേശം 26 ലക്ഷം പേരാണ് ഓരോ വർഷവും ഹജ് നിർവഹിച്ചിരുന്നത്.