പത്തനംതിട്ട - തോക്കുമായി ഹാജരാകണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനം വകുപ്പ് വിജിലന്‍സിന്റെ അന്വേഷണത്തിന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. ഇന്നലെയാണ് പത്തനംതിട്ട കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണ് ഫോറസ്റ്റ് സ്റ്റേഷനില്‍ തോക്കുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണനെ വനവകുപ്പ് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തൊഴിലുറപ്പ് തൊഴിലാളിയും കര്‍ഷകനും ആണ് ഇദ്ദേഹം. മ്ലാവിനെ വേട്ടയാടിയ കേസിലാണ് വനം വകുപ്പ് ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചത്. രാധാകൃഷ്ണനെ മ്ലാവിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ വനം വകുപ്പ് ചോദ്യം ചെയ്തിരുന്നു. രാധാകൃഷ്ണന്‍ പ്രതിയല്ലെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്.