തിരുവനന്തപുരം - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയാണ് പിടിയിലായത്. കൊച്ചിയിൽ നിന്നാണ് അധ്യാപിക പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
17-കാരിയായ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. എന്നാൽ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നാണ് അധ്യാപികയുടെ വാദം. സമാന കേസിൽ അധ്യാപികയ്‌ക്കെതിരെ പോലീസ് നേരത്തെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് അധ്യാപികയെ കാണാതായത്. തുടർന്നാണ് മറ്റൊരു കേസിൽ അധ്യാപിക അറസ്റ്റിലായതെന്നും പോലീസ് പറഞ്ഞു.