കോട്ടയം - കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കണ്ണൂരിൽനിന്നാണ് പ്രതി ബിനു പി ജോണിനെ ഗാന്ധി നഗർ പോലീസ് പിടികൂടിയത്.
ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം. കോളജിലേക്ക് പോലീസ് പരിശോധനക്ക് എത്തിച്ച പ്രതിയായ ബിനു പി ജോൺ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രകോപനത്തെ തുടർന്ന് ജീവനക്കാർ കെട്ടിയിട്ടതോടെ ഇയാൾ വനിതാ ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ ഇന്നലെ പി.ജി ഡോക്ടർമാർ മെഡിക്കൽ കോളജിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.