കാസര്‍കോട്- ഉപ്പളയിലെ നയാബസാര്‍ ദേശീയ പാതയില്‍ ക്രൂയ്‌സര്‍ വാനും ലോറിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. വാനിലെ യാത്രക്കാരായ ബീഫാത്തിമ, നസീമ, അസ്മ, ഇംതിയാസ്, മുഷ്താഖ് എന്നിവരാണ് മരിച്ചത്. വാനില്‍ കുട്ടികളുള്‍പ്പെടെ 14 പേരാണ് ഉണ്ടായിരുന്നത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മംഗല്‍പാടിയിലെ ആശുപത്രിയിലേക്കു മാറ്റി.
മംഗലാപുരത്തേക്കു പോകുകയായിരുന്ന വാനിലെ യാത്രക്കാര്‍ ഉള്ളാളിനടുത്ത അജിനടുക്ക കെ സി റോഡ് സ്വദേശികളാണ്. പാലക്കാട് ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സംഘം. ലോഡുമായി വരുന്ന ലോറിയുമായാണ് വാന്‍ കൂട്ടിയിടിച്ചത്. വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.