കൊച്ചി - താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം ദുരന്തങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇത്തരം ദുരന്തങ്ങളുടെ കാര്യകാരണങ്ങള്‍ കണ്ടെത്തി നടപടിയെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.