Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് വന്‍ തിരിച്ചടി; 40 ശതമാനം ബിസിനസ് കുറഞ്ഞു

ജിദ്ദ - വിമാന കമ്പനികളെല്ലാം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സേവനം ആരംഭിക്കുകയും ഉപയോക്താക്കൾ വലിയ തോതിൽ ഈ സേവനം പ്രയോജനപ്പെടുത്താൻ തുടങ്ങുകയും ചെയ്തതോടെ മൂന്നു വർഷത്തിനിടെ ട്രാവൽ ഏജൻസികളിൽ ടിക്കറ്റ് വിൽപന നാൽപതു ശതമാനത്തോളം കുറഞ്ഞു. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ഓൺലൈൻ വഴി പണമടച്ച് വാങ്ങുന്നതിനും ട്രാവൽസുകളെ സമീപിക്കാതെ ആർക്കും എവിടെ വെച്ചും ഏതു സമയത്തും സാധിക്കുമെന്ന സാഹചര്യം വന്നതാണ് ട്രാവൽസുകൾക്ക് തിരിച്ചടിയായത്. മൊബൈൽ ഫോണുകളിലെ ആപ്പുകൾ വഴി ഹോട്ടൽ, ടൂർ പാക്കേജ് ബുക്കിംഗുകൾക്ക് സൗകര്യം ഒരുങ്ങിയതും ട്രാവൽസുകളുടെ ബിസിനസ് കുറയാൻ ഇടയാക്കി. 


ഓൺലൈൻ വഴി വാങ്ങുന്ന ടിക്കറ്റുകൾക്ക് പത്തു ശതമാനത്തോളം നിരക്ക് കുറവാണെന്നത് വലിയൊരു വിഭാഗം ഉപയോക്താക്കളെ ട്രാവൽസുകളിൽ നിന്ന് അകറ്റുകയാണ്. സമയവും അധ്വാനവും മറ്റും ലാഭിക്കാമെന്നതും ഓൺലൈൻ ടിക്കറ്റുകൾക്ക് പ്രിയം കൂട്ടുന്ന ഘടകങ്ങളാണ്. പരമ്പരാഗത ട്രാവൽസുകളിലെ ബിസിനസ് നാൽപതു ശതമാനത്തോളം കുറഞ്ഞതായി ട്രാവൽസ് ഉടമ അബ്ദുല്ല അൽസഅദി പറഞ്ഞു. 

Latest News