കോട്ടയം- മധുര തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂര്‍ റോഡ് കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനുകളുടെ ചങ്ങനാശേരിയിലെ സ്റ്റോപ് പുനഃസ്ഥാപിക്കും. ഷെഡ്യൂളും നിര്‍ത്തിത്തുടങ്ങുന്ന തീയതിയും അടുത്തദിവസം പുറത്തിറക്കും.
നിലവില്‍ മടക്കയാത്രയില്‍ ഇരു ട്രെയിനുകള്‍ക്കും ചങ്ങനാശേരിയില്‍ സ്റ്റോപ്പുണ്ട്. മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.കോവിഡ് യാത്രാനിയന്ത്രണത്തിനു മുന്‍പ് ഇരു ട്രെയിനുകളും ചങ്ങനാശേരിയില്‍ നിര്‍ത്തിയിരുന്നു. ശക്തമായ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.