തിരുവനന്തപുരം- നിഖില്‍ തോമസിന്റെ വ്യാജ ഡി?ഗ്രി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാ?ദത്തില്‍ ഇതുവരെ നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല. തെറ്റു തിരുത്തല്‍ നയരേഖയുമായി സിപിഎം മുന്നോട്ട് പോകുമ്പോള്‍ വിദ്യാര്‍ഥി സംഘടന നേതാക്കള്‍ക്ക് വഴിവിട്ട സഹായം പാര്‍ട്ടിയില്‍ നിന്നും കിട്ടുന്നതടക്കം യോഗത്തില്‍ ചര്‍ച്ചയാകും. എസ്എഫ്ഐയുടെ സംസ്ഥാന സമിതിയും ഇന്ന് ചേരും. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് ശേഷം നടക്കുന്ന ആദ്യ യോഗമാണ് ഇത്. യോഗത്തില്‍ നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുന്നതിന് മുന്‍പ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിഖിലിനെ ന്യായീകരിച്ചതില്‍ കടുത്ത വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്.