Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ പുറത്തു നിന്നുള്ള വ്യാജ ഡിഗ്രികള്‍  സര്‍വത്ര, പരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് നിവേദനം 

തിരുവനന്തപുരം-കേരളത്തിലെ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ ഹാജരാക്കുന്ന അന്യസംസ്ഥാന സര്‍വകലാശാലകളുടെയും വിദേശ സര്‍വകലാശാലകളുടെയും ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാധുത പരിശോധിക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ അന്യസംസ്ഥാന സര്‍വകലാശാലകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് ബോധ്യമുള്ള നമ്മുടെ സംസ്ഥാനത്തെ സര്‍വകലാശാ ലകള്‍,അന്യ സംസ്ഥാന സര്‍വ്കലാശാലകളുടെ ഡിഗ്രി സമര്‍പ്പിച്ച് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല . 
ഈ പഴുത് ഉപയോഗിച്ച് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നവരില്‍ നിന്നും ഡിഗ്രിയും അനുബന്ധ രേഖകളും സമ്പാദിച്ച് ചില വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പ്രവേശനം നേടുന്നതായി വ്യാപകമായ ആക്ഷേപമുണ്ട്. ഇക്കാര്യം സര്‍വകലാശാലകളുടെ ശ്രദ്ധയില്‍പ്പെടുത്തിയി ട്ടും സര്‍വകലാശാല അധികൃതര്‍ ഇതിന് തയ്യാറാകാത്തതിനാലാണ് ഇപ്പോള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ വ്യാജ ഡിഗ്രികള്‍ സമ്പാദിച്ച് ഉപരിപഠനത്തിന് പലരും ശ്രമിക്കുന്നതെന്ന് സമിതി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
 

Latest News