കോഴിക്കോട് - പ്രായപൂർത്തിയാകാത്ത കുട്ടിക്കു നേരെ കോഴിക്കോട് ബീച്ചിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ക്വട്ടേഷൻ നേതാവിനെയും കൂട്ടാളികളെയും പോലീസ് കീഴ്‌പ്പെടുത്തിയത് സാഹസികമായി.
ക്വട്ടേഷൻ നേതാവായ നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടിലെത്തിയ പോലീസ് സംഘം, വീട് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് നൈനൂക്ക് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ആയുധങ്ങൾ കാണിച്ചായിരുന്നു പോലീസിന് നേർക്കുള്ള വെല്ലുവിളി. പോലീസ് വാഹനവും സംഘം അടിച്ചു തകർത്തു. അക്രമണത്തിൽ പരുക്കേറ്റ പോലീസുകാരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയുധവുമായി ആക്രമിച്ചു, വാഹനം തകർത്തു എന്നീ സംഭവങ്ങളിലും പന്നിയങ്കര പോലീസ് ക്വട്ടേഷൻ നേതാവും പന്നിയങ്കര സ്വദേശിയുമായ നൈനൂക്ക്, കൂട്ടാളികളായ നിഷാദ്, സാജർ, ജാസിം എന്നിവരെയും കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.