കോഴിക്കോട് - പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ക്വട്ടേഷൻ നേതാവും സംഘവും അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജർ, ജാസിം എന്നിവരാണ് കോഴിക്കോട് ടൗൺ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം പുലർച്ചെ കോഴിക്കോട് ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക് ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലിൽ മുക്കി കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് കേസ്.